എംഇടി ജംഗ്ഷനിലെ പാലം അപകടാവസ്ഥയിൽ; ജനങ്ങൾ ആശങ്കയിൽ

പെരുമ്പാവൂർ: പൂപ്പാനി തൊടാപ്പറമ്പിനടുത്തുള്ള എംഇടി ജംഗ്ഷന് സമീപത്തെ ഇടുങ്ങിയ പാലത്തിലൂടെയുള്ള യാത്ര അപകടഭീഷണിയാകുന്നു. ബലക്ഷയം സംഭവിച്ച പാലവും തകർന്ന കൈവരികളും കാരണം ചെറിയൊരു അശ്രദ്ധപോലും വലിയ അപകടത്തിന് വഴിവെക്കുന്ന അവസ്ഥയാണ്. പത്തടിയിലേറെ താഴ്ചയുള്ള തോട്ടിലേക്കാണ് അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ പതിക്കുക.പെരുമ്പാവൂരിൽനിന്ന് അയ്മുറിക്കവലയിലേക്കുള്ള പ്രധാന റോഡ് വീതികൂട്ടി ടാറിംഗ് പൂർത്തിയാക്കിയതോടെ ഇതിലൂടെയുള്ള വാഹനങ്ങളുടെ വേഗത വർധിച്ചിട്ടുണ്ട്. എന്നാൽ, ഒരേസമയം രണ്ട് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ വീതിയില്ലാത്ത ഈ പാലം യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. മഴക്കാലത്ത് തോട് കവിഞ്ഞൊഴുകുന്ന ഇവിടെ രാത്രികാലങ്ങളിലാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്.ചൊവ്വാഴ്ച പുലർച്ചെയും ഇവിടെ വലിയൊരു അപകടമുണ്ടായി. പെരുമ്പാവൂരിൽ നിന്ന് പാർസലുമായി മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി പാലത്തിൽ നിന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു. തൃശൂർ സ്വദേശിയായ ഡ്രൈവർ ബിനു പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.പതിറ്റാണ്ടുകളുടെ பழക്കമുള്ള ഈ പാലം പൊളിച്ചുനീക്കി റോഡിന്റെ വീതിക്ക് ആനുപാതികമായി പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ട് നാളുകളേറെയായി. പെരുമ്പാവൂർ, കോടനാട് പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. അടുത്തിടെ എംഇടി ജംഗ്ഷനിൽ ഗതാഗത നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Loading

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top