പെരുമ്പാവൂരിൽ അംഗൻവാടികൾക്ക് സിഐടിയു തൊഴിലാളികളുടെ കളിപ്പാട്ട വിതരണം

പെരുമ്പാവൂർ: നഗരസഭാ അതിർത്തിയിലെ പത്ത് അംഗൻവാടികളിലേക്ക് സിഐടിയു പൂൾ നമ്പർ 16-ലെ തൊഴിലാളികളുടെ നേതൃത്വത്തിൽ കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം പട്ടാൽ 13-ാം വാർഡിലെ 17-ാം നമ്പർ അംഗൻവാടിയിൽ നടന്നു. വാർഡ് കൗൺസിലർ ബീന രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു.23-ാം വാർഡ് കൗൺസിലർ ഹൈറുന്നിസ നസീർ, അംഗൻവാടി ജീവനക്കാരായ ഷൈനി എം.എ., തുളസി ഇ.എം. എന്നിവർ ചേർന്ന് തൊഴിലാളികളിൽ നിന്നും കളിപ്പാട്ടങ്ങൾ ഏറ്റുവാങ്ങി. ചുമട്ടുതൊഴിലാളി യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.എം. നസീർ, പൂൾ തൊഴിലാളികളായ കെ.കെ. ജയൻ, പി.എ. ഷെമീർ, എം.പി. സാബു എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.വരും ദിവസങ്ങളിൽ നഗരസഭാ പരിധിയിലെ മറ്റ് ഒൻപത് അംഗൻവാടികൾക്കുകൂടി തൊഴിലാളികളുടെ നേതൃത്വത്തിൽ കളിപ്പാട്ടങ്ങൾ വിതരണം ചെയ്യും.

What do you feel about this post?

100%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top