പെരുമ്പാവൂർ: വല്ലം ചൂണ്ടിയിൽ ജനവാസ മേഖലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ വല്ലം ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ബിൽഡിങ് പെർമിറ്റ്, പഞ്ചായത്ത് ലൈസൻസ്, ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് തുടങ്ങിയ നിയമപരമായ യാതൊരു രേഖകളുമില്ലാതെയാണ് ‘ആശീർവാദ് പ്ലൈവുഡ്’ എന്ന സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. ഒക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്പനി അടിയന്തരമായി അടച്ചുപൂട്ടണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. രമേശ്ചന്ദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡന്റ് വി.ഇ. റഹിം, സമര സമിതി വൈസ് ചെയർമാൻ ഉമ്മർ ചെന്താര, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. ശശി, യു.ഡി.എഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കൺവീനർ പി.കെ. മുഹമ്മദ്കുഞ്ഞ്, പഞ്ചായത്തംഗം ഫൗസിയ സുലൈമാൻ, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.ഐ. ദേവസികുട്ടി, ജില്ലാ ട്രഷറർ സ്ലീബ സാമുവൽ, ഒക്കൽ മണ്ഡലം പ്രസിഡന്റ് പി.ബി. മുഹമ്മദാലി, സി.പി.ഐ ഒക്കൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സെബാസ്റ്റ്യൻ, വല്ലം ചൂണ്ടി പൗരസമിതി പ്രസിഡന്റ് പി.എ. മുഹമ്മദ്, സിദ്ദിഖ് പുളിയാമ്പിള്ളി, കെ.വി. ഷാ, യു.ബി. ഷാനവാസ്, സി.എ. അലി എന്നിവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











