പെരുമ്പാവുർ : വോട്ട് അഭ്യർഥന നോട്ടീസിൽ എല്ലാ സ്ഥാനാർഥികളും അവനവൻ്റെ ഫോട്ടോയും മാത്രമായി ഒതുക്കുമ്പോൾ താൻ മൽസരിക്കുന്ന മാറംപള്ളി ഡിവിഷനിലെ വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതൽ 8വരെ വാർഡുകളിൽ മൽസരിക്കുന്ന മുഴുവൻ സ്ഥാനാർഥികളുടെയും ഫോട്ടോയും ചിഹനവും അതൊടൊപ്പം താൻ മൽസരിക്കുന്ന ജില്ല പഞ്ചായത്ത് സ്ഥാനാർഥിയുടെ ഫോട്ടോയും ചിഹനവും ഉൾപ്പെടുത്തിയ വ്യത്യസ്ത പോസ്റ്ററുമായിട്ടാണ് യു.ഡി.എഫ് സ്ഥാനാർഥിയായ ഷാജിത ജനങ്ങളെ കാണുന്നത്.
വീടുകൾ കയറിയിറങ്ങി വോട്ടഭ്യർഥന നടത്തുമ്പോൾ ഈ അഭ്യർഥന നോട്ടീസ് ഏറെ ഗുണം ചെയ്യുന്നുണ്ടന്ന് ഷാജിത നൗഷാദ് പറഞ്ഞു. താൻ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനിലെ യു.ഡി.എഫിലെ ലെ എല്ലാവരും തിരഞ്ഞെടുക്കപ്പെടുകയാണങ്കിൽ അത് വികസന പ്രവർത്തനങ്ങൾക്ക് ഏറെ ഗുണകരമാവുവെന്ന് ഷാജിത പറഞ്ഞു. വനിത ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ഷാജിത ഡിവിഷനിലെ നിലവിലെ സിറ്റിംഗ് മെമ്പറാണ്
What do you feel about this post?

Like

Love

Happy

Haha

Sad











