പെരുമ്പാവൂർ: പെരുമ്പാവൂർ ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ ഇത്തവണ വികസന നായകനും, വിദ്യാർത്ഥി നേതാവും, ബി.ജെ.പി. ന്യൂനപക്ഷ യുവമോർച്ച നോർത്ത് ജില്ലാ പ്രസിഡൻ്റും തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടരുന്നത്. വളയൻചിറങ്ങര ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകനായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ എൻ.പി. അജയകുമാർ 2000 മുതൽ രായമംഗലം പഞ്ചായത്ത പ്രസിഡൻ്റാണ്. 2003 ൽ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തതോടെ അജയൻ മാഷ്മുഴുവൻ സമയ സാമൂഹ്യ പ്രവർത്തകനായി മാറി. കഴിഞ്ഞ 5 വർഷം കൊണ്ട് പഞ്ചായത്തിനെ നയിച്ച് സംസ്ഥാന സർക്കാരിൻ്റെ നിരവധി അവാർഡുകൾ പഞ്ചായത്തിന് നേടിക്കൊടുത്ത അജയൻ മാഷ് വികസനത്തിൻ്റെ വലിയൊരു പാതയിലൂടെയാണ് പഞ്ചായത്തിനെ നയിച്ചത്. കാര്യപ്രാപ്തിയും നേതൃഗുണവും രാഷ്ട്രീയ ബോധവുമുള്ള ഒരു പഞ്ചായത്ത് പ്രസിഡൻ്റിനെക്കൊണ്ട് നാടിനു വേണ്ടതെല്ലാം ചെയ്ത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു.
കെ. എസ് യു വിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി യു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നതോടെ തീ പാറുന്ന മത്സരമായിരിക്കും പുല്ലുവഴി ഡിവിഷനിൽ ഇത്തവണ നടക്കുക. പ്രതിപക്ഷ പോരാട്ട രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഈ വിദ്യാർത്ഥി നേതാവ് മൂവാറ്റുപുഴ നിർമ്മല കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റ്, പെരുമ്പാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബി കോം ബിരുദധാരിയും എം.എസ്.ഡബ്ളിയു വിൽ ബിരുദാനന്തര ബിരുദവും നേടിയ മുബാസ് ഇപ്പോൾ ഇന്ദിരാ ഗാന്ധി ലോകോളേജിലെ നിയമ വിദ്യാർത്ഥിയാണ്. എൻ. ഡി. എ യും ന്യൂനപക്ഷ യുവമോർച്ച യുടെ നോർത്ത് ജില്ലാ പ്രസിഡൻ്റ് എം.പി. ജെയ്സനെ കളത്തിൽ ഇറക്കിയതോടെ തീപാറുന്ന മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
അശമന്നൂർ വേങ്ങൂർ പഞ്ചായത്തും രായമംഗലം പഞ്ചായത്തിലെ 1, 2, 3, 4,4, 23 എന്നീ ആറുവാർഡുകൾ ഒഴികെ 8 മുതൽ 18 വരെയുള്ള വാർന്നുകളും ചേർന്നതാണ് പുല്ലുവഴി ജില്ലാ പഞ്ചായത്ത് ഡിവിഷൻ.











