രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി

പെരുമ്പാവൂർ: നീറ്റ് പരീക്ഷ ക്രമക്കേടിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗാന്ധിദർശൻ വേദി വാഴക്കുളം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെഎം അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ അനീഷ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടിഎച്ച് മുഹമ്മദാലി, ഇഎസ് അബ്ദുൾ സത്താർ, ഷുക്കൂർ പാലത്തിങ്കൽ, സജീർ മുല്ലപ്പിള്ളി, മുഹമ്മദാലി തെക്കിനേത്ത്, കെജി മുരളീധരൻ, റഹിം കലേക്കുഴി, എംഎച്ച് റിയാസ്, നിഷാദ് കലേക്കുഴി, സിഎം മൈതീൻകുഞ്ഞ്, എംഎച്ച് സിയാദ് എന്നിവർ നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top