പെരുമ്പാവൂർ

കീഴില്ലം കുറിച്ചിലക്കോട് റോഡിൽ മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കാലടി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ എംസി റോഡിൽനിന്ന്‌ മലയാറ്റൂർ റോഡ് വഴി കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് എളുപ്പവഴിയിൽ പോകാവുന്ന പാതയാണിത്. വിമാനത്താവളത്തിലെത്തുന്ന വിദേശസഞ്ചാരികൾ ഉൾപ്പെടെ മൂന്നാറിലേക്കും ഇടുക്കിയിലേക്കുള്ള മറ്റു യാത്രക്കാരും ആശ്രയിക്കുന്ന റോഡിൽ ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകാത്തവിധം വലിയകുഴികൾ രൂപപ്പെട്ടു. ഭാരവാഹനങ്ങളുടെ എണ്ണം പെരുകിയതോടെ റോഡ്‌ പൂർണമായും തകർന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ് അപകടം പതിവാണ്. ഓട്ടോറിക്ഷകൾക്കും അപകടഭീഷണിയുണ്ട്. റോഡ് തകരാൻ തുടങ്ങിയപ്പോൾമുതൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here