പെരുമ്പാവൂര്‍: ഹരിഹരയ്യര്‍ റോഡ് പുനര്‍ നിര്‍മ്മിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. എറണാകുളം നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിഷ രാജേഷ് അധ്യക്ഷത വഹിച്ചു. പി. അനില്‍ കുമാര്‍, അരുണ്‍ കോടനാട്, സജീവ് പി. മേനോന്‍, അജില്‍കുമാര്‍ മനയത്ത്, പി.ആര്‍. സലി, മധുസൂദനന്‍ പിള്ള, അജിത് കുമാര്‍, സുവര്‍ണ്ണ എസ്. നായര്‍, ശ്രീജിത്ത് രാജന്‍, ദേവച്ചന്‍ പടയാട്ടില്‍, ഷിബുരാജ്, നിഷ ഷിബു, പി.ടി. ഗോപകുമാര്‍, കെ. മനോജ് കുമാര്‍, എന്‍.ജി. മനോജ് എന്നിവര്‍ സംസാരിച്ചു.











