പെരുമ്പാവൂർ:അഞ്ച് കിലോയോളം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ഒഡീഷ കേന്ദ്രപ്പാറ സ്വദേശികളായ ചന്ദ്രൻ കാന്ത സാഹു (29), കരുണാകർ മാലിക്ക് (30) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നു് അല്ലപ്ര ഭാഗത്ത് നിന്നുമാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്നാണ് പിടികൂടിയത്. ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ് എം. തോമസ്, എസ്.ശിവകുമാർ , എ.എസ്.ഐ ഷിജ, സീനിയർ സി പി ഒ മാരായ രജിത്ത് രാജൻ, ജയന്തി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.











