കുറുപ്പംപടി :കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച ഹരിത ഗ്രാമപഞ്ചായത്തുകൾ, മികച്ച ഹരിത സ്ഥാപനങ്ങൾ എന്നിവക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡുകൾ അഡ്വ എൽദോസ് കുന്നപ്പിള്ളി. എം എൽ എ വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം സലിം അധ്യക്ഷത വഹിച്ചു.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച ഹരിത ഗ്രാമപഞ്ചായത്ത് എന്ന നിലയിൽ ഒന്നാം സ്ഥാനം രായമംഗലം ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം കൂവപ്പടി പഞ്ചായത്തും മൂന്നാം സ്ഥാനം മുടക്കുഴ പഞ്ചായത്തും കരസ്ഥമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹനൻ, സ്ഥിരം സമിതി ആദ്ധ്യക്ഷ അനു അബീഷ്. പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷിജി ഷാജി, മായ കൃഷ്ണകുമാർ, ശിൽപ സുധീഷ് പി പി അവറാച്ചൻ, എൻ പി അജയകുമാർ, മിഥുൻ ടി എൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ എ റ്റി അജിത് കുമാർ, നാരായണൻ നായർ, രാജേഷ് എംകെ, മോളി തോമസ്, ഷോജ റോയ്, ബീന ഗോപിനാഥ് , സ്ഥിരം സമിതി അധ്യക്ഷൻ സി ജെ ബാബു,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രതി എം.ജി എന്നിവർ സന്താരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here