പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയോര വാഹന പ്രചരണജാഥ കുറിച്ചിലോട് കവലയില്‍ സ്വീകരണം ഏറ്റുവാങ്ങി. തുടര്‍ന്നു പാണംകുഴി, പാണിയേലി, കൊമ്പനാട്, വേങ്ങൂര്‍, നെടുങ്ങപ്ര എന്നീ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി പയ്യാല്‍ കവലയില്‍ സമാപിച്ചു. സമാപന സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, ജാന്‍സി ജോര്‍ജ്, വി.വി. ജോഷി, എം.എം. ഫ്രാന്‍സിസ്, വര്‍ഗീസ് ജോര്‍ജ് പൈനാടത്, വില്‍സണ്‍ പൗലോസ്, ടി.എ. ഡേവീസ്, ജോസി പി. തോമസ്, ജയന്‍ കല്ലുകുളങ്ങര, മാര്‍ട്ടിന്‍ മുണ്ടാടന്‍, ടി.ജെ. ബിജു എന്നിവര്‍ സംസാരിച്ചു.