പെരുമ്പാവൂര്‍: മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. മാറംപിള്ളി പള്ളിക്കവല നടപറമ്പില്‍ വീട്ടില്‍ ഫാസില്‍ (29) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെത്തിയ പ്രതി അമ്മയെ അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന പിതാവിനേയും മര്‍ദ്ദിച്ചു. പ്രതിക്കെതിരെ മൂന്ന് കേസുകള്‍ വേറെയുണ്ട്. ഇന്‍സ്‌പെക്ടര്‍ ടി എം സൂഫി, എസ് ഐ പി എം റാസിഖ്, എ എസ് ഐ രതി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here