പെരുമ്പാവൂർ: പെരുമ്പാവൂരില്‍ മകന്‍ പിതാവിനെ ചവിട്ടിക്കൊന്നു. ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി
(67) ആണ് കൊല്ലപ്പെട്ടത്. ടി ബി രോഗബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു മരണമടഞ്ഞ ജോണി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ സഹോദരിയുടെ വീട്ടിലെത്തി. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. പിന്നീട് ഇന്ന് രാവിലെ മൂവാറ്റുപുഴ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ജോണിയുടെ രണ്ട് വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ പെരുമ്പാവൂർ പൊലീസ് മെൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
What do you feel about this post?

Like

Love

Happy

Haha

Sad











