പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്. പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇന്നലെ പുലർച്ചെ കുട്ടിക്ക് നല്ല പനി അനുഭവപ്പെട്ടു. ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ വീട്ടുടമയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു.മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.