പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭ 1-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് കണ്ടെത്തിയത് പൊതുപ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള ഇ പി ബഞ്ചമിനെയാണ്. ജനങ്ങള്‍ക്ക് മുന്നിലെത്തി തനിക്കുള്ള വോട്ട് ഉറപ്പാക്കുന്ന തിരക്കിലാണ് ബഞ്ചമിന്‍. വീട് കയറിയുള്ള പ്രചരണം വാര്‍ഡില്‍ തുടരുകയാണ്. ഇന്നലെ നടത്തിയ സ്ഥാനാര്‍ത്ഥി പര്യടനം വന്‍ വിജയമായിരുന്നു.
നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് നേടി വിജയിച്ചു വെറുതെ ഒരു ജനപ്രതിനിധി ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാഷ്ട്രീയ വര്‍ഗ്ഗ സ്വജന പക്ഷപാതമില്ലാതെ സര്‍ക്കാര്‍ പദ്ധതികളുടെയും മറ്റു സര്‍ക്കാര്‍ സേവനങ്ങളുടെയും ഗുണഫലങ്ങള്‍ വാര്‍ഡിലെ എല്ലാവരിലേക്കും എത്തിക്കുമെന്ന ഉറപ്പും നല്‍കിയാണ് ബഞ്ചമിന്‍ വോട്ടര്‍മാരില്‍ നിന്നും മടങ്ങുന്നത്. ഇതുവരെ ലഭിച്ച ജനപിന്തുണയില്‍ നിന്നും വിജയമുറപ്പിച്ചിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
What do you feel about this post?

Like

Love

Happy

Haha

Sad











