എസ്. ഷറഫിന്റെ വിജയത്തിനായി നാടൊന്നിക്കുന്നു; ഞെട്ടി എതിർ സ്ഥാനാർത്ഥികൾ

പെരുമ്പാവൂർ : തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യു ഡി എഫ് സ്ഥാനാർഥി ഷറഫിന് ലഭിക്കുന്ന ജനപിന്തുണ എതിർ സ്ഥാനാർത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രാഷ്ട്രീയ ഭേതമന്യേ പ്രവർത്തിക്കുന്ന ഷറഫ് ലക്‌ഷ്യം വെക്കുന്നത് തന്റെ വാർഡിലെ വികസനം മാത്രമാണ്. നിലവില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രചരണം മുന്നോട്ട് പോകുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതു മുതല്‍ ജനങ്ങളെ നേരില്‍ കണ്ടും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. 

പെരുമ്പാവൂർ രണ്ടാം വാർഡിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രചരണത്തിൽ മുന്നേറുകയാണ് യു ഡി എഫ് സ്ഥാനാർത്ഥി ഷറഫ് എസ്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന ജനപ്രതിനിധി എന്ന നിലയിൽ പാർട്ടി ഭേതമന്യേ സ്വീകാര്യനായ ഷറഫ് വിജയിക്കുമെന്ന പൂർണ്ണ ഉറപ്പിലാണ് പാർട്ടി നേതൃത്വവും അണികളും.

ഇന്നലെ വല്ലം കുത്തുകല്ല് ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരക്കാട് പള്ളിപ്പടിയിൽ നടന്ന സമാപന സമ്മേളനത്തിൽ അഡ്വക്കേറ്റ് എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സുബൈർ ഓണമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top