ട്രാവൻകൂർ റയോൺസ് കമ്പനി വളപ്പിലെ കൂറ്റൻ മരങ്ങൾ ഭീഷണിയാകുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം

പെരുമ്പാവൂർ: വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് കമ്പനി വളപ്പിൽ നിന്നും അപകടകരമാം വിധം ഉയർന്നുനിൽക്കുന്ന കൂറ്റൻ മരങ്ങളും തകർന്നു വീഴാറായ മതിലുകളും പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. നഗരസഭയുടെ 28, 29 വാർഡുകളുടെ അതിർത്തി പ്രദേശമായ സൗത്ത് വല്ലം, ആനക്കല്ല്, വല്ലം മുസ്ലിം പള്ളി റോഡ് എന്നിവിടങ്ങളിലാണ് ഈ ദുരവസ്ഥ നിലനിൽക്കുന്നത്.കഴിഞ്ഞ 26 വർഷമായി അടച്ചിട്ടിരിക്കുന്ന റയോൺസ് കമ്പനി വളപ്പിലെ വൻമരങ്ങളുടെ ശിഖരങ്ങൾ റോഡിലേക്ക് കവിഞ്ഞൊഴുകി എതിർവശത്തെ വൈദ്യുത ലൈനുകൾക്ക് മുകളിലേക്കാണ് പടർന്നുനിൽക്കുന്നത്. കാലവർഷം ശക്തിപ്രാപിച്ചതോടെ എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന നിലയിലുള്ള മരങ്ങളും തകർന്നുകിടക്കുന്ന കോൺക്രീറ്റ് മതിലുകളും പ്രദേശവാസികളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.അങ്കണവാടികൾ, സ്കൂളുകൾ, മദ്രസകൾ, അറബിക് കോളേജ്, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നതും നിരവധിയാളുകൾ ആശ്രയിക്കുന്നതുമായ അതീവ തിരക്കേറിയ പാതയാണിത്. ദുരന്തസാധ്യത മുൻനിർത്തി അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വർഷങ്ങളായി പരാതികൾ നൽകിവരുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. വൻദുരന്തം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ഏകകണ്ഠമായ ആവശ്യം.

Loading

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top