പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സെപ്റ്റംബർ ഒന്നിന് സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭമായ ‘ഡൽഹി ചലോ’ മാർച്ചിന്റെ പ്രചാരണാർത്ഥമുള്ള പഞ്ചായത്ത് കാൽനട ജാഥയ്ക്ക് തുടക്കമായി. ഓഗസ്റ്റ് 23 വരെ പെരുമ്പാവൂർ മണ്ഡലത്തിൽ പര്യടനം നടത്തുന്ന ജാഥയുടെ വെങ്ങോല പഞ്ചായത്ത് തല ഉദ്ഘാടനം അറയ്ക്കപ്പടിയിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് കാവുങ്കൽ നിർവഹിച്ചു.അഡ്വ. എം.പി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെങ്ങോല ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. വി. വിതാൻ ക്യാപ്റ്റനായും കെ.ടി. ശ്രീജേഷ് വൈസ് ക്യാപ്റ്റനായും അറയ്ക്കപ്പടി ലോക്കൽ സെക്രട്ടറി വി.കെ. സക്കീർ ജാഥ ഡയറക്ടറായും ചുമതലയേറ്റു.അല്ലപ്രയിൽ നടന്ന സമാപന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി എ.എസ്. അനിൽകുമാർ, കെ.എൻ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.വൈ. സജി, ആശ അനിൽകുമാർ, പി. ഷാമിൽ, പോൾ കെ. വാസ്, എം.എം. വഹാബ്, കെ.പി. രാമു, എബി ജോസ് എന്നിവർ നേതൃത്വം നൽകി.
What do you feel about this post?

Like

Love

Happy

Haha

Sad











