പെരുമ്പാവൂർ: നഗരസഭ ഓഫിസിന് മുന്നിൽ എൽഡിഎഫ് കൗൺസിലർമാർ നടത്തുന്ന പ്രതിഷേധ സമരം മൂന്നാം ദിവസത്തിലേക്ക്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കിടപ്പുരോഗികൾക്ക് നൽകിയിരുന്ന സൗജന്യ പോഷകാഹാരം നിർത്തലാക്കിയതിലും ജൂൺ അഞ്ചിന് കൂടിയ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) തീരുമാനങ്ങൾ കൗൺസിലിന്റെ അനുമതിയില്ലാതെ ചെയർപേഴ്സൺ ഏകപക്ഷീയമായി നടപ്പാക്കിയതിലും പ്രതിഷേധിച്ചാണ് സമരം.അടിയന്തര കൗൺസിൽ യോഗം വിളിച്ച് എച്ച്എംസി തീരുമാനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ആറിനാണ് എൽഡിഎഫ് കൗൺസിലർമാർ സമരം ആരംഭിച്ചത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള പോഷകാഹാര വിതരണം നിലവിൽ തുടരുന്നുണ്ട്.കൗൺസിലർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഭരണസമിതി ചർച്ചയ്ക്ക് തയാറാകാതെ അവഗണിക്കുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു. കൗൺസിൽ അറിയാതെ ആശുപത്രിയിൽ നടത്തിയ താൽക്കാലിക നിയമനങ്ങൾ, മോർച്ചറിയിലെ ഡീപ്പ് ഫ്രീസറിന് ഏർപ്പെടുത്തിയ ചാർജ് വർധന, കിടപ്പുരോഗികളുടെ പോഷകാഹാര വിതരണം നിർത്തലാക്കൽ തുടങ്ങിയ വിഷയങ്ങൾ അടിയന്തര കൗൺസിൽ വിളിച്ച് ചർച്ച ചെയ്യാൻ ചെയർപേഴ്സൺ തയ്യാറാകാത്തത് ഭരണഘടനാ ലംഘനമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.മൂന്നാം ദിവസത്തെ പ്രതിഷേധ സമരം അദ്വരമേഷ് ചന്ദ്, കെ ഇ നൗഷാദ്, സി എം അബ്ദുൾ കരീം, പി എം സലിം, ഐഎഎൽ നേതാക്കൾ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











