‘ഓണത്തിന് ഒരു കുട്ട പൂവ്’; വാഴക്കുളം ഗവ. സ്കൂളിൽ എൻഎസ്എസ് കൃഷി ആരംഭിച്ചു

പെരുമ്പാവൂർ: സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ‘ഓണത്തിന് ഒരു കുട്ട പൂവ്’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ മുക്താർ നിർവഹിച്ചു.സ്കൂളിലെ ഓണാഘോഷത്തിന് ആവശ്യമായ പൂക്കൾ സ്വന്തമായി ലഭ്യമാക്കുന്നതിനൊപ്പം, വിദ്യാർഥികൾക്ക് കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ആശ വി ജി, പിടിഎ പ്രസിഡന്റ് റോണി പി ബി, എസ്എംസി ചെയർമാൻ മുഹമ്മദ് ടി എം, എൻഎസ്എസ് കോ-ഓർഡിനേറ്റർ യൂനസ് പി ഇ എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

100%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top