പെരുമ്പാവൂർ: തിരക്കേറിയ എ.എം റോഡിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയുടെ ജേഴ്സിയണിഞ്ഞെത്തിയ ട്രാഫിക് വാർഡൻ യാത്രക്കാർക്കും നാട്ടുകാർക്കും കൗതുകമായി. പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെ ട്രാഫിക് വാർഡനും കടുത്ത അർജന്റീന ആരാധികയുമായ പി.കെ. ജാമിയാണ് റിറ്റ്സ് ബാറിന് മുൻപിൽ തന്റെ ഇഷ്ടതാരത്തിന്റെ ജേഴ്സിയണിഞ്ഞ് ഡ്യൂട്ടിക്കെത്തിയത്.ആലുവ അമ്പാട്ടുകാവ് സ്വദേശിനിയായ ജാമി കഴിഞ്ഞ 10 വർഷമായി പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിൽ ട്രാഫിക് വാർഡനായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഫുട്ബോൾ ആവേശം തുടങ്ങിയ സമയത്ത് തന്നെ മെസ്സിയുടെ പേരിലുള്ള ജേഴ്സി ഇവർ സ്വന്തമാക്കിയിരുന്നു. എന്നാൽ പ്രിയ ടീമായ അർജന്റീന ഫൈനലിൽ എത്തിയതിന്റെ വലിയ സന്തോഷത്തിലാണ് മേലധികാരികളുടെ പ്രത്യേക അനുവാദത്തോടെ ഇന്നലെ മെസ്സി ജേഴ്സിയണിഞ്ഞ് ജാമി ട്രാഫിക് നിയന്ത്രിക്കാനിറങ്ങിയത്. നഗരത്തിലെ തിരക്കുകൾക്കിടയിലും ജാമിയുടെ ഈ ഫുട്ബോൾ ആവേശം ശ്രദ്ധേയമായി.
![]()
What do you feel about this post?

Like

Love

Happy

Haha

Sad











