പാനൂരിൽ ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു; മരിച്ചത് പെരുമ്പാവൂർ മുടക്കുഴ സ്വദേശി

പെരുമ്പാവൂർ/കണ്ണൂർ: കണ്ണൂർ പാനൂരിനടുത്ത് പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയേടത്ത് മാലിൽ അനിൽകുമാറിന്റെയും, പെരിങ്ങളം വെറ്ററിനറി ആശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് (അറ്റൻഡർ) ദിവ്യ കെ. ദിവാകരന്റെയും മകൻ അദ്വൈത് (16) ആണ് മരിച്ചത്. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിലായിരുന്നു ദാരുണമായ സംഭവം. കുടുംബസമേതം അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇളയ സഹോദരനൊപ്പമാണ് അദ്വൈത് കുളത്തിലെത്തിയത്. എന്നാൽ ജ്യേഷ്ഠൻ വെള്ളത്തിൽ മുങ്ങിപ്പോയത് കൂടെയുണ്ടായിരുന്ന സഹോദരന് പെട്ടെന്ന് മനസ്സിലായിരുന്നില്ല. കാടാംകുനി യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി കാശിനാഥ് ആണ് അദ്വൈതിന്റെ സഹോദരൻ.കണ്ണൂരിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശമായ പെരുമ്പാവൂരിലേക്ക് കൊണ്ടുവരും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top