ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പാവൂർ: ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിൽ കെസിവൈഎം ചേരാനല്ലൂർ യൂണിറ്റിന്റെയും രാജഗിരി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക ജനങ്ങൾക്കും പ്രദേശവാസികൾക്കുമായി ഒരുക്കിയ ക്യാമ്പ് വികാരി ഫാ. തോമസ് പെരുമായൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും കൃത്യമായ പരിശോധനകളുടെ ആവശ്യകതയെക്കുറിച്ചും ഡീക്കൻ ജിനു തച്ചാറത്തറ, സിസ്റ്റർ പ്രീത എസ്ഡി എന്നിവർ സംസാരിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗാസ്‌ട്രോഎന്ററോളജി, നേത്രരോഗ വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാക്കിയത്. ആവശ്യക്കാർക്ക് വിദഗ്ധ പരിശോധനകളും മരുന്നുകളും ക്യാമ്പിൽ സൗജന്യമായി നൽകി.ഡോ. റുക്സാന, ക്യാമ്പ് കോർഡിനേറ്റർ വിഷ്ണു, ഒപ്‌റ്റോമെട്രിസ്റ്റ്, നഴ്‌സിംഗ് സ്റ്റാഫ്, ഫാർമസിസ്റ്റ്, കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് അമൽ ജോയ് എന്നിവർ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top