പെരുമ്പാവൂർ: അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി ഒക്കൽ, ചേരാനല്ലൂർ സഹകരണ ബാങ്കുകളിൽ വിവിധ പരിപാടികളോടെ ആഘോഷങ്ങൾ സംഘടിപ്പിച്ചു.ഒക്കൽ സഹകരണ ബാങ്കിൽ പ്രസിഡന്റ് പിജെ തങ്കച്ചൻ പതാക ഉയർത്തി. തുടർന്ന് അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗങ്ങളായ പിബി ഉണ്ണികൃഷ്ണൻ, ടിവി മോഹനൻ, ടിപി ഷിബു, എഎ ഷമീർ, കെഡി പിയൂസ്, ഗൗരി ശങ്കർ, ആനി ജോസ്, ശ്രുതി സിജോ, വനജ തമ്പി, സെക്രട്ടറി ടിഎസ് അഞ്ജു എന്നിവർ സംസാരിച്ചു.ദിനാഘോഷത്തിന്റെ ഭാഗമായി ഒക്കൽ സഹകരണ ബാങ്കും ആരോഗ്യ ആയുർ നിലയം ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൾ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. വിഷ്ണു പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, എംസി റോഡിൽ കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ഹൃദയാഘാതമുണ്ടായ കാർ യാത്രികന് പ്രഥമശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ സഹായിച്ച നഴ്സ് അഞ്ജലി ബൈജു, നഴ്സിംഗ് വിദ്യാർത്ഥി ആർദ്ര രാജ്, നാട്ടുകാരായ എംഎസ് രഞ്ജിത്ത്, എംഎച്ച് മുഹമ്മദാലി എന്നിവരെ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ചേരാനല്ലൂർ സഹകരണ ബാങ്ക്
ചേരാനല്ലൂർ സഹകരണ ബാങ്കിൽ നടന്ന ആഘോഷങ്ങളിൽ പ്രസിഡന്റ് ബേബി ഉതുപ്പ് പതാക ഉയർത്തുകയും സഹകരണ ദിന സന്ദേശ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.ബാങ്ക് സെക്രട്ടറി കെസി സൗമ്യ, ജീവനക്കാരായ പികെ ബിന്ദു, എംഇ മുംതാസ്, പിഎസ് ജിനി, ഷിനിത കൃഷ്ണൻ, രമ്യ റോബിൻസ്, അഞ്ജു ആന്റണി, സഹകാരികളായ ഖദീജ ബീവി, പോൾ വർഗീസ്, അശോകൻ, പൗലോസ്, അബൂബക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

What do you feel about this post?

Like

Love

Happy

Haha

Sad











