പെരുമ്പാവൂർ: വിഷരഹിത പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാഴക്കുളം ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി തൈ വിതരണം ആരംഭിച്ചു. ജനകീയാസൂത്രണം 2026–27 പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് കൃഷിഭവൻ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ നിർവഹിച്ചു.
ശീതകാല പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഗുണമേന്മയുള്ള പച്ചക്കറികൾ സ്വന്തം പുരയിടങ്ങളിൽ ഉൽപ്പാദിപ്പിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉയർന്ന ഗുണമേന്മയുള്ള കാബേജ്, കോളിഫ്ലവർ തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.കൃഷിഭവനിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷമീറ ഫൈസൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഫാത്തിമ വി.എച്ച്., പഞ്ചായത്ത് അംഗം എം.എ. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.
2026–27 വർഷത്തെ ഗ്രാമസഭാ പട്ടികയിൽ ഉൾപ്പെട്ട കർഷകർക്ക് കൃഷിഭവനിൽനിന്ന് തൈകൾ കൈപ്പറ്റാം. ഇതിനായി നടപ്പുവർഷത്തെ ഭൂനികുതി അടച്ച രസീതുമായി കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











