പെരുമ്പാവൂർ: അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ മേതല ബ്രാഞ്ചിന്റെ നവീകരിച്ച ബാങ്ക് മന്ദിരത്തിന്റെ ഉദ്ഘാടനം കേരള ബാങ്ക് ചെയർമാൻ പി മോഹനൻ മാസ്റ്റർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പി എൻ കൃഷ്ണൻ നായർ സ്മാരക ഹാളിന്റെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ അഡ്വ. വി സലിമും, സൗരോർജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ഐ ബീരാസും നിർവ്വഹിച്ചു. മുൻ എം എൽ എ സാജു പോൾ ആദ്യ നിക്ഷേപം സ്വീകരിച്ചു. മുതിർന്ന ബാങ്ക് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് അഡ്വ. എൻ സി മോഹനൻ നിർവ്വഹിച്ചു. ഡോ. ബി ആർ അംബേദ്കർ അവാർഡ് ജേതാവ് ഏ എം മക്കാർ, കെട്ടിടം നിർമ്മിച്ച കോൺട്രാക്ടർ രതീഷ്, എൻജിനിയർ അനന്തു എന്നിവരെ കേരള ബാങ്ക് ചെയർമാൻ ആദരിച്ചു.അസിസ്റ്റന്റ് രജിസ്ട്രാർ പി ആർ പ്രവീൺ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ സോമൻ, ഷിജി ഷാജി, മുൻ ബാങ്ക് പ്രസിഡന്റ് പി പി മോഹൻദാസ്, ബാങ്ക് വൈസ് പ്രസിഡന്റ് കെ എസ് ശശിധരൻ നായർ, ബോർഡ് അംഗങ്ങളായ പി കെ ഉദയനൻ, ഇ വി ഇബ്രാഹിം, സെക്രട്ടറി കിരൺ പി അശോക് എന്നിവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











