പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ ഞാറ്റുവേലയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെയും കർഷക സെമിനാറിന്റെയും തൈ വിതരണത്തിന്റെയും ഉദ്ഘാടനം മനോജ് മൂത്തേടൻ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചന്തയുടെ ഭാഗമായി കരിമുണ്ട കുരുമുളക് തൈകൾ, തക്കാളി, പച്ചമുളക്, വഴുതന തൈകൾ എന്നിവയും പയർ, വെണ്ട, ചീര തുടങ്ങിയ വിവിധയിനം വിത്തുകളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സെൽവരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് തേലക്കാട്ട്, സിന്ധു അരവിന്ദ്, ശശികല രമേശ്, ബിനു മാതംപറമ്പിൽ, ഗിരീഷ് മാധവൻ, സാനി ജോർജ്, എം ഡി ബാബു, പി സി ജോർജ്, പി എസ് നിത, മിനി സിബി, റോസ്മേരി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?

Like

Love

Happy

Haha

Sad











