വെങ്ങോല: വെങ്ങോല പഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വർഷം പട്ടികജാതി – പട്ടിക വർഗ്ഗക്ഷേമത്തിന് അനുവദിച്ച തുക ചിലവഴിച്ചതും ലാപ്സാക്കിയതും സംബന്ധിച്ച വിവരവും, പഞ്ചായത്തിൽ വിവിധ സ്ഥാപനങ്ങളുടെ അനധികൃത നിർമ്മാണം സംബന്ധിച്ച കമ്മറ്റി തീരുമാനം എന്നിവ സംബന്ധിച്ച വിവരങ്ങളും ഏഴ് ദിവസത്തിനകം നൽകാനാവശ്യപ്പെട്ട് പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകി. വിവരങ്ങൾ ആവശ്യപ്പെട്ട് മുൻപഞ്ചായത്ത് അംഗം ശിവൻ കദളി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും പഞ്ചായത്ത് വിവരം നൽകാതിരുന്നതിനെ തുടർന്ന് അതിനെതിരെ നൽകിയ അപ്പീൽ അപേക്ഷയിന്മേലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here