വെങ്ങോല: മലയാംപുറത്തുപടി വെയർഹൗസിന് മുൻപിൽ പ്രൈവറ്റ് ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂർ മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ഐഷാസ് ബസ്സും ലോഡുമായി പോയ ടിപ്പർ ടോറസ്സ് വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ്സിലെ യാത്രക്കാരായ നിരവധി ആളുകൾക്ക് പരിക്ക് സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റവരിൽ 18 പേരെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിലും, 2 പേരെ വാത്തിയാത്ത് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് മലയാംപുറത്തുപടി വാർഡ് മെമ്പർ ഷിഹാബ് പള്ളിക്കൽ അറിയിച്ചു.
അഭിരാമി (7), അമ്പിളി (50), ബിന്ദു മനോജ് (50), ഷീല ഏലിയാസ് (55), സുരേഷ് (58), ബേബി (58), ആർച്ച (20), പാത്തുമ്മ (58), സന്ദീപ് എം എൻ(40), എൽദോ (39), അദ്വൈത് (20), മൈന (21), വിദ്യ (50), പ്രസന്ന (40), അജിത് കുമാർ (50), രാജീവ് (58), അഭിക മോൾ(13), റഷീദ് (31), രാജീവ്, തങ്കപ്പൻ, മഞ്‍ജു, സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
What do you feel about this post?

Like

Love

Happy

Haha

Sad











