പെരുമ്പാവൂർ: ബി.ഐ.എസ്. നിയമം നിർബന്ധമാക്കിയതോടെ മരാധിഷ്‌ഠിത വ്യവസായ ഉത്‌പന്നങ്ങൾക്ക് വില കൂടുമെന്ന് സോമില്‍ ഓണേഴ്സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു. ഗുണമേൻമ ഉറപ്പ് വരുത്തുന്നതിന് ഈ നിയമം നടപ്പാക്കുമ്പോൾ മരവ്യവസായത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ ചിലവ് വർദ്ധിക്കും. റബ്ബർ തടികളോടൊപ്പം പാഴ് മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പിൻ്റെ അനുമതി തേടണമെന്ന നിയമത്തിൽ ഭേദഗതി വരുത്താത്തതും ആവശ്യത്തിന് തടി ലഭിക്കാത്ത സാഹചര്യത്തിൽ വ്യവസായ മേഖലാ പ്രതിസന്ധിയിലായിട്ടുണ്ട്. ബി.ഐ.എസ്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സോപ്മ ഡിപിഐഐടി, ബിഐഎസ് ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് അയച്ച നിവേദനം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുകയും ലഭ്യമായ വിവരങ്ങള്‍ വച്ച് കൊണ്ട് ഐഎസ് 303 ല്‍ ഇളവുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. പക്ഷെ ഐഎസ് 4990 മായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായും സ്ഥാപനങ്ങളില്‍ നിന്നും കയറ്റിപോകുന്ന റബ്ബര്‍ വേസ്റ്റ് ആന്‍ഡ് വിറകുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പാർട്ടിക്കിൾ ബോർഡ് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനും അസ്സോസിയേഷന്‍ നിവേദനം കൊടുക്കാനും സോപ്മയുടെ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പെരുമ്പാവൂരിൽ നടന്ന വാർഷിക പൊതുയോഗത്തിൽ തീരുമാനിച്ചു.
സോപ്മ പ്രസിഡന്റ് എം.എച്ച്. റിയാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് പാണ്ടിയാരപ്പിള്ളി, ട്രഷറര്‍ വി.എ. പരീത്, വെങ്ങോല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എ. മുക്താര്‍, സി.പി. ഗോപാലകൃഷ്ണന്‍, സി.കെ. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.2025-26 വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. കെ.എം. ഷംസ്സുദീന്റെ നേതൃത്വത്തില്‍ നടന്നു. എം.എച്ച്. റിയാസ് (പ്രസി.), അസീസ് പാണ്ടിയാരപ്പിള്ളി (ജന.സെക്ര.), വി.എ. പരിത് (ട്രഷ.), സി.എം. ഇസ്മായില്‍, പോളി തോമസ്, എം.എച്ച്. അഫ്‌സല്‍, എ.എ. അബ്ദുള്‍സലാം (വൈ.പ്രസി.), കെ.എം. മാഹിന്‍കുട്ടി, എം.ഇ. ജബ്ബാര്‍, ടി.പി. സാദിഖ്, പി.എ. സലാം (ജോ.സെക്ര.) എന്നിവരെ രഞ്ഞെടുത്തു.വാര്‍ത്താസമ്മേളനത്തില്‍ സോപ്മ പ്രസിഡന്റ് എം.എച്ച്. റിയാസ്, ജന.സെക്രട്ടറി അസീസ് പാണ്ടിയാരപ്പിള്ളി, ട്രഷറര്‍ വി.എ. പരിത്, സി.എം. ഇസ്മായില്‍, എം.എച്ച്. അഫ്‌സല്‍, എ.എ. അബ്ദുള്‍സലാം, കെ.എം. മാഹിന്‍കുട്ടി, ടി.പി. സാദിഖ്, സി.കെ. അബ്ദുള്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.അതേസമയം തെരഞ്ഞെടുപ്പിന് സാധുതയില്ലെന്ന ആരോപണവുമായി വിമതപക്ഷം രംഗത്ത് എത്തി. 2024 ആഗസ്റ്റ് 29 ന് മുന്‍സിഫ് കോടതിയുടെ അനുമതിയോടുകൂടി വട്ടക്കാട്ടുപടി വി എം ജെ ഓഡിറ്റോറിയത്തില്‍ നടന്ന സോമില്‍ ഓണേഴ്സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്‌ചേഴ്സ് അസോസിയേഷന്‍ (സോപ്മ) ജനറല്‍ബോഡി യോഗം എം എം മുജീബ് റഹ്‌മാനെ പ്രസിഡന്റായും ഷെഫീഖ് പത്തനായത്തിനെ ജനറല്‍ സെക്രട്ടറിയായും സി എം അഷ്റഫിനെ ട്രഷററായും തിരഞ്ഞെടുത്തിട്ടുള്ളതാണെന്ന് വിമത വിഭാഗം അവകാശപ്പെട്ടു.ഈ ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് എതിര്‍വിഭാഗം പെരുമ്പാവൂര്‍ സബ് കോടതിയില്‍ നല്‍കിയ കേസ് ഇന്നുവരെയും തീര്‍പ്പാക്കാതെ നിലനില്‍ക്കുകായാണ്. അതിനാല്‍ നിലവില്‍ പ്രസിഡന്റ് മുജീബ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ക്കാണ് നിയമ സാധുത ഉള്ളതെന്നും തങ്ങള്‍ക്കാണ് യോഗം വിളിക്കാന്‍ അര്‍ഹതയുള്ളതെന്നും വിമതര്‍ പറയുന്നു.