പെരുമ്പാവൂര്‍: ഓണംകുളം – ഊട്ടിമറ്റം റോഡിന്റെ  നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. റോഡിനോടുള്ള  അധികൃതരുട അവഗണന തുടര്‍ന്നാല്‍ സംഘടന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് വ്യക്തമാക്കി പൊതുമരാമത്തു വകുപ്പ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കി.  റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികളുടെ അവശ്യത്തിന് രണ്ട് പതിറ്റാണ്ട് പഴക്കമുണ്ട്. ഒരു പ്രദേശത്തിന് മാത്രമായി പൊതുഫണ്ടും വികസനത്തിന്റെ നേട്ടങ്ങളും  നിഷേധിക്കുന്നത് നീതിനിഷേധവും പൗരാവകാശങ്ങളോടുള്ള വെല്ലുവിളിയുമാണ്. റണ്ണിംഗ് കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ഓണംകുളം – ഊട്ടിമറ്റം റോഡ് അറ്റകുറ്റപണി നടത്താന്‍ തയ്യാറാകാത്തത് നിരന്തരമായി അവഗണിക്കപ്പെടുന്നതിന്റെ ഉദാഹരണമാണെന്നും പ്രതിഷേധ ധര്‍ണ്ണ ആരോപിച്ചു. മാനവദീപ്തി പ്രസിഡന്റ് വര്‍ഗീസ് പുല്ലുവഴി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശിവന്‍ കദളി അധ്യക്ഷത വഹിച്ചു. ടി.എം. വര്‍ഗിസ്, എം.കെ. ശശിധരന്‍ പിള്ള, സി.കെ. അബ്ദുള്ള, കെ. മാധവന്‍ നായര്‍, കെ.വി. മത്തായി, പോള്‍ അത്തുങ്കല്‍, ടി.എ. വര്‍ഗീസ്, ആര്‍. സര്‍വ്വോത്തമന്‍, എം.എ. കൃഷ്ണന്‍കുട്ടി, കെ.എം. പരീക്കുട്ടി, സി.എസ്. സുരേഷ്, ഷംനാദ് പോഞ്ഞാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here