പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം ശക്തമാക്കി എസ് ഷറഫ്

പെരുമ്പാവൂർ: പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം ശക്തമാക്കി യു ഡി എഫ് സ്ഥാനാർത്ഥി എസ് ഷറഫ്. പെരുമ്പാവൂർ യുഡിഎഫ് ചെയർമാനായ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ സജീവമായി തുടറുകയാണ്. ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ജനങ്ങൾക്ക് എന്ത് പ്രശ്നം വന്നാലും ഏതു സമയത്തും ഓടിയെത്തുന്ന ഒരു വ്യക്തിയാണ് നാട്ടുകാരുടെ ഷറഫുക്ക. മുൻപ് അഞ്ചു വർഷക്കാലം കൗൺസിലറായി പ്രവർത്തിച്ച അദ്ദേഹം വാർഡിൽ ഒത്തിരി വികസന പ്രവർത്തനങ്ങൾ നടത്തുകയും ക്ഷേമ കാര്യങ്ങളിലും മറ്റ് പൊതുവിഷയങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു. കൗൺസിലറായിട്ട് ഏകദേശം 15 വർഷമായെങ്കിൽ പോലും അന്നത്തെ മികവ് ഇപ്പോഴും ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്ക് ചെയ്ത ഉപകാരങ്ങൾ ഇപ്പോഴും ഓർക്കുന്ന അവർ അദ്ദേഹത്തെ വിജയിപ്പിക്കാൻ തയ്യാറായിക്കഴിഞ്ഞു.

രണ്ടാം വാർഡ് യുഡിഎഫിന്റെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പ്രദേശമാണ്. ജാതിമതഭേദമന്യെ എല്ലാവരെയും ഒരേ രീതിയിൽ സ്നേഹിക്കുകയും അവരുടെ കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഒരു വ്യക്തിയായതിനാൽ അദ്ദേഹം എല്ലാ മതസ്ഥർക്കും സ്വീകാര്യനും ജനകീയനുമാണ്. ഇനി മുന്നോട്ടും അദ്ദേഹത്തിന് നല്ല പ്രവർത്തനം നഗരസഭയിൽ കാഴ്ചവയ്ക്കാൻ കഴിയും എന്നും, അത് ഡിവിഷന്റെ വികസനത്തിന് തന്നെ മുതൽക്കൂട്ടാകുമെന്നും നാട്ടുകാർക്ക് ഉറപ്പുള്ളതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും സ്ഥാനാർത്ഥിയും പാർട്ടിയും പ്രതീക്ഷിക്കുന്നില്ല.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top