പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിലെ തണ്ടേക്കാട് മേഖലയിൽ തൂപ്ളി സുബൈറിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുകയാണ്. വീടുകൾ കയറിയുള്ള പ്രചാരണത്തിന്റെ രണ്ട് റൗണ്ടുകൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. നാലാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസന മാതൃക എടുത്തു പറഞ്ഞാണ് തൂപ്ളി ഇത്തവണയും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്.
മുൻ വർഷങ്ങളിൽ നാലാം വാർഡിൽ നടത്തിയ പല പ്രവർത്തനങ്ങളും ഇത്തവണ തങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ തൂപ്ളിയെ സ്വീകരിക്കുന്നത്. വർഷങ്ങളായി രണ്ടാം വാർഡിലെ പ്രദേശവാസികൾ അനുഭവിച്ചിരുന്ന വോൾട്ടേജ് ക്ഷാമം പരിഹരിച്ചതാണ് സുബൈറിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്ന്. വോൾട്ടേജ് ക്ഷാമം ഉണ്ടായപ്പോൾ അദ്ദേഹം കെ.എസ്.ഇ.ബി.യിൽ നിരന്തരം ഇടപെടുകയും കാര്യങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി രണ്ടാം വാർഡിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ച് കാലങ്ങളായുള്ള പ്രശ്നം പരിഹരിക്കാൻ സാധിച്ചു. ഇത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. സമാനമായ വോൾട്ടേജ് ക്ഷാമം നിലവിൽ നാലാം വാർഡിലും അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ 2020-ലെ പഞ്ചായത്ത് ഭരണസമിതിയിൽ ഏറ്റവും കൂടുതൽ ലൈഫ് മിഷൻ വീടുകൾ നൽകിയ മെമ്പർമാരിൽ ഒരാളാണ് സുബൈർ. ലൈഫ് മിഷൻ വഴി വീടുകൾ നൽകിയതിന് പുറമെ, അദ്ദേഹം വ്യക്തിപരമായ സാമ്പത്തിക സഹായങ്ങളും നൽകിയിരുന്നു. ചില ഗുണഭോക്താക്കൾക്ക് സ്ഥലം വാങ്ങിക്കാൻ പണം ഇല്ലാതെ വന്നപ്പോൾ അദ്ദേഹം സഹായിക്കുകയുണ്ടായി. ഏകദേശം എട്ട് കുടുംബങ്ങൾക്കായി 19 ലക്ഷം രൂപയാണ് സ്ഥലം വാങ്ങുന്നതിനായി സുബൈർ നൽകിയത്. ഇതേ രീതിയിലുള്ള ലൈഫ് മിഷൻ സംബന്ധമായ പ്രശ്നങ്ങൾ നാലാം വാർഡിലും ഉള്ളതിനാൽ അതിനുള്ള സഹായഭ്യർത്ഥനയും വോട്ടർമാർ നടത്തുന്നുണ്ട്.
കൂടാതെ റോഡ്, അംഗനവാടി തുടങ്ങിയ ആവശ്യങ്ങളിലും തൂപ്ളി എത്തുമ്പോൾ തന്നെ ആളുകൾ ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ തന്നെ നാലാം വാർഡിലെ ആളുകൾക്ക് മുന്നിൽ വിജയ പ്രതീതിയിലാണ് സുബൈർ.
What do you feel about this post?

Like

Love

Happy

Haha

Sad











