പെരുമ്പാവൂർ: യുഡിഎഫ് കോൺഗ്രസ് അനുഭാവിയും പൊതുപ്രവർത്തകനുമായ ഇ പി ബഞ്ചമിൻ വർഷങ്ങായി രാഷ്ട്രീയത്തിൽ സജീവമാണ്. പെരുമ്പാവൂർ നഗരസഭ ഒന്നാം വാർഡിലേക്കാണ് ഇദ്ദേഹം മത്സരിക്കുന്നത്. വല്ലം പ്രദേശത്താണ് നിലവിലെ പ്രചരണം. മൂന്ന് റൗണ്ട് പ്രചാരണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയാക്കാൻ കഴിഞ്ഞത് വൻ നേട്ടമായി തന്നെയാണ് കണക്കാക്കുന്നത്. എതിർ പാർട്ടിയെക്കാൾ ശര വേഗത്തിലാണ് പ്രചരണവും ജനങ്ങളുമായുള്ള സംവാദങ്ങളും കൂടികാഴ്ച്ചകളുമെല്ലാം ഇദ്ദേഹം നടത്തുന്നത്.
നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു സാധാരണക്കാരനായ പൊതുപ്രവർത്തകനാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട് കയറിയുള്ള സന്ദർശനങ്ങളും പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ഒരു ഗ്രാമയാത്രയും ഉൾപ്പെടുത്തിയിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി ഒരു കൺവെൻഷനും കഴിഞ്ഞു.
ഇപ്പോൾ വല്ലം പ്രദേശത്ത് വീട് കയറിയുള്ള പ്രചാരണമാണ് പ്രധാനമായും നടത്തുന്നത്. ഇന്ന് വല്ലം ജംഗ്ഷനിലെ വല്ലം നോർത്ത് പ്രദേശത്താണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രചാരണ പരിപാടികൾ രാവിലെ തന്നെ ആരംഭിക്കും. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സ്നേഹോഷ്മള സ്വീകാര്യതയോടെ വിജയ പ്രതീക്ഷ ഉറപ്പിക്കുകയാണ് ഇ പി ബഞ്ചമിൻ.
What do you feel about this post?

Like

Love

Happy

Haha

Sad











