കീഴ്മാട്ടുകാർ പറയുന്നു മുക്താർ ഇക്ക ജയിക്കും; പ്രചരണത്തിന്റെ അവസാന ഘട്ടങ്ങളിലും മുന്നേറ്റം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി

കൊച്ചി : മൂന്ന് പതിറ്റാണ്ടിലേറെയായി പെരുമ്പാവൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ മുക്താർ ഈ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് ഉള്ള വിജയം ഉറപ്പിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം. നവയുഗ പൊതുപ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായി പ്രവർത്തിക്കുന്ന മുക്താർ ഏത് വിഷയത്തിലിടപെടുമ്പോഴും പുലർത്തുന്ന ആത്മാർത്ഥത അദ്ദേഹത്തിന്റെ മുഖമുദ്രയായാണ് പ്രദേശവാസികൾ പറയുന്നത്.


വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന നേതാവെന്ന നിലയിൽ നാട്ടിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ ഒപ്പം നിർത്താനും അതുവഴി എറണാകുളം ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷന്റെ വികസനവും ക്ഷേമവും ഉറപ്പു വരുത്തുവാനും മുക്താറിന്റെ വിജയം അനിവാര്യമാണെന്ന് വോട്ടർമാർ അഭിപ്രായപ്പെടുന്നു.

ജനമനസ്സുകൾ കീഴടക്കികൊണ്ട് ഇന്നലെ നടന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ വാഴക്കുളത്തെ പര്യടനം വിജയകരമായി പൂർത്തിയാക്കി. മുക്താർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഷാജിത നൗഷാദ്, കൗലത്ത് മരക്കാർ എന്നിവരും ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളും സ്ഥാനാർത്ഥി പര്യടനത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥി പര്യടനത്തിൽ ലഭിച്ച ജനപിന്തുണ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് അണികൾ.

രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി, ഒരു ജീവകാരുണ്യ പ്രവർത്തകനായും സാമൂഹ്യ പ്രവർത്തകനായും ജനങ്ങളുടെ സുഹൃത്തായും അറിയപ്പെടുന്ന വ്യക്തിയാണ് മുക്താർ. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും വളരെ ഭംഗിയോടുകൂടി നിർവഹിക്കുകയും പ്രധാനപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്തി ജനങ്ങളോടൊപ്പം നിൽക്കുകയും ചെയ്ത നേതാവെന്ന നിലയിൽ ഈ വിജയം അനിവാര്യമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top