രായമംഗലം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എൻ പി അജയകുമാർ

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വളയൻചിറങ്ങര കൃഷ്ണവിലാസത്തിൽ എൻ പി അജയകുമാർ (58) മത്സരിക്കും. രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റായ അജയകുമാറിൻ്റെ ഭരണ നേട്ടത്തിൽ സംസ്ഥാന, ജില്ലാ അവാർഡുകൾ നേടിയെടുക്കാൻ കഴിഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം, വാതിൽപടി ചികിത്സ,ഹരിതകർമ്മസേന എന്നിവയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചു. വളയൻ ചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. 2023 ൽ വിരമിച്ചതോടെ മുഴുവൻ സമയ സാമൂഹ്യപ്രവർത്തകനായി മാറി. പഞ്ചായത്തിൽ മാലിന്യം തള്ളുന്നവരെ നേരിട്ടെത്തി പിടികൂടുകയും അവരെ നടപടിയ്ക്ക് വിധേയരാക്കുകയും ചെയ്തു. വളയൻ ചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായന ശാല സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കുന്നത്തുനാട് താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും സി പിഐ എം കീഴില്ലം ലോക്കൽ കമ്മിറ്റി അംഗവുമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top