സംസ്‌കൃത ധ്യാനശ്ലോകത്തിന് ചുവർചിത്ര വർണ്ണാവിഷ്കാരം; കൃഷ്ണവിഗ്രഹത്തിൽ അപൂർവ്വ പരീക്ഷണവുമായി പി.പി. രാജേന്ദ്രൻ കർത്ത

പെരുമ്പാവൂർ: ക്ഷേത്ര ശ്രീകോവിലുകളിലും പള്ളികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന പരമ്പരാഗത ചുവർചിത്രകലയിൽ വേറിട്ട അപൂർവ്വ പരീക്ഷണവുമായി ചുവർചിത്ര കലാകാരൻ പുത്തൻകോട്ടയിൽ പി.പി. രാജേന്ദ്രൻ കർത്ത. ക്യാൻവാസിലും ഭിത്തികളിലും മാത്രം ഒതുങ്ങിയിരുന്ന മ്യൂറൽ പെയിന്റിംഗിനെ, സംസ്‌കൃത ധ്യാനശ്ലോകത്തിന്റെ ചിട്ടവട്ടങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് ഒരു കൃഷ്ണവിഗ്രഹത്തിലേക്ക് പകർത്തിയിരിക്കുകയാണ് ഈ വളയൻചിറങ്ങര സ്വദേശി.പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത കൃഷ്ണവിഗ്രഹത്തിലാണ് പരമ്പരാഗത ചുവർചിത്ര ശൈലിയിലുള്ള ഈ വർണ്ണാവിഷ്കാരം. പണ്ഡിതരാജൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് രചിച്ച “താപിഞ്ഛശ്യാമളാഗ: സ്മിതമധുര മുഖഃ…” എന്ന് തുടങ്ങുന്ന ‘വേണുഗോപാലം’ (രാജഗോപാലം) എന്ന ധ്യാനശ്ലോകമാണ് ചിത്രരചനയ്ക്ക് ആധാരമാക്കിയത്.ശ്ലോകത്തിൽ വിവരിക്കുന്നതുപോലെ ഭഗവാന്റെ ശരീരനിറം, ആഭരണങ്ങൾ, പീതാംബരത്തിന്റെ സവിശേഷതകൾ എന്നിവയ്ക്ക് പുറമെ മഷിപ്പൂവ്, മണിമാല, വീരാളിപ്പട്ട് തുടങ്ങിയ അലങ്കാരങ്ങളും പഞ്ചവർണ്ണ പ്രയോഗത്തിൽ വിഗ്രഹത്തിൽ പുനര സൃഷ്ടിച്ചിട്ടുണ്ട്. റണ്ണിംഗ്, റിപ്പീറ്റിംഗ് ഡിസൈനുകളിലെ അലങ്കാരങ്ങളും രചനയുടെ സവിശേഷതയാണ്.ഭിത്തിയിലും ക്യാൻവാസിലും മ്യൂറൽ പെയിന്റിംഗുകൾ വ്യാപകമാണെങ്കിലും, സാധാരണ ഫൈൻ ആർട്സ് നിറങ്ങൾ പാടെ ഒഴിവാക്കി, ഒരു സംസ്‌കൃത ധ്യാനശ്ലോകത്തെ അടിസ്ഥാനമാക്കി പ്രതിമയിൽ പൂർണ്ണമായും ചുവർചിത്ര ശൈലി പ്രയോജനപ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് കലാകാരൻ പറഞ്ഞു.രണ്ടു ആഴ്ചയിലേറെ സമയമെടുത്താണ് ഈ മനോഹര കലാസൃഷ്ടി പൂർത്തിയാക്കിയത്. വളയൻചിറങ്ങര വടക്കേടത്ത് പുത്തൻ വീട്ടിൽ വിജയാംബിക വിശ്വദാസ് ദമ്പതികളുടെ പൂജാമുറിക്കായിട്ടാണ് ഈ അപൂർവ്വ കൃഷ്ണവിഗ്രഹം പ്രത്യേകം ഒരുക്കിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top