പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വെങ്ങോല മേപ്രത്തു പടി കുഞ്ഞി വീട്ടിക്കുടി വീട്ടിൽ ഷീല റെജി (58) മത്സരിക്കും. ബി എഡ് ബിരുധ ധാരിയായ ഷീല റെജി 1995 -2000 ത്തിൽ അറയ്ക്കപ്പടി വാർഡിൽ അംഗമായി. 2000 മുതൽ 2005 വരെ ബ്ലോക്ക് പഞ്ചായത്ത് അംഗമായും 2005 മുതൽ 2010 ൽ വെങ്ങോല പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിലും ഷീല റെജി പ്രവർത്തിച്ചു. പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ചതുൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ പൂർത്തിയാക്കി. അക്കാലത്ത് വെങ്ങോല പഞ്ചായത്തിന് ശുചിത്വ കേരളം അവാർഡ് ലഭിച്ചത് ചിട്ടയും വിശ്രമമില്ലാത്ത പ്രവർത്തനത്തിലൂടെയാണ്. സിപിഐ എം അറയ്ക്കപ്പടി ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യമഹിളാ അസോസിയേഷൻ അറയ്ക്കപ്പടി വില്ലേജ് പ്രസിഡൻ്റ് എന്നീ നിലകളി പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: റെജി (ടെൽക്ക് റിട്ട. ജനറൽ മാനേജർ) മക്കൾ: എനിൽ എൽദോ റെജി, എൽമി മേരി റെജി.
What do you feel about this post?

Like

Love

Happy

Haha

Sad











