പെരുമ്പാവൂർ: കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപി(46)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ അതിക്രമിച്ച് കയറി ബ്ലേഡ് പോലുള്ള വസ്തു ഉപയോഗിച്ച് മുഖത്ത് വരയുകയായിരുന്നു. കാലിനും മുറിവേൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
What do you feel about this post?

Like

Love

Happy

Haha

Sad











