ഭാ​ര്യ​യെ ബ്ലേ​ഡി​നു മു​റി​വേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

പെ​രു​മ്പാ​വൂ​ർ: കോ​ട​തി​യി​ൽ നി​ന്ന് സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നേ​ടി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഭാ​ര്യ​യെ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് വ​ര​ഞ്ഞ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വെ​ള്ളൂ​രം​കു​ന്ന് അ​നൂ​പി(46)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​രി​ൽ ഭാ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തു​ണി​ക്ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ബ്ലേ​ഡ് പോ​ലു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്ത് വ​ര​യു​ക​യാ​യി​രു​ന്നു. കാ​ലി​നും മു​റി​വേ​ൽ​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top