പെരുമ്പാവൂർ: നഗരത്തിലെ തിരക്കേറിയ എ.എം (ആലുവ-മൂന്നാർ) റോഡിലുള്ള പഴയ വില്ലേജ് ഓഫീസിന്റെ ചുറ്റുമതിൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. കർക്കിടക മാസത്തിലെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയ ദുരന്തത്തിനാകും ഇത് വഴിവെക്കുക.
പെരുമ്പാവൂർ നഗരസഭയിലെ 23-ാം വാർഡിൽ മുൻപ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഭാഗത്താണ് ഈ അപകടാവസ്ഥയുള്ളത്. കെട്ടിടത്തിന്റെ ‘9 മുറി’ ഭാഗത്തേക്ക് പ്രവേശിക്കുന്ന റോഡിന്റെ വശത്തെ മതിലാണ് തകർച്ചാഭീഷണി നേരിടുന്നത്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
ദിവസേന നൂറുകണക്കിന് ആളുകളും വാഹനങ്ങളുമാണ് ഇതുവഴി കടന്നുപോകുന്നത്. സമീപത്ത് പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്നവരും ഈ വഴിയാണ് ആശ്രയിക്കുന്നത്. അപകടാവസ്ഥയിലുള്ള ഈ മതിലിനോട് ചേർന്നാണ് ആളുകൾ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും. മതിൽ തകർന്നുവീണാൽ മനുഷ്യജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, അതിനാൽ അടിയന്തരമായി ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

![]()
What do you feel about this post?

Like

Love

Happy

Haha

Sad











