കനത്ത മഴയെ അവഗണിച്ച് ആഭ്യന്തര മന്ത്രിയുടെ റാലിയിൽ പെരുമ്പാവൂരിൽ അണിനിരന്നത് ആയിരങ്ങൾ

പെരുമ്പാവൂർ : ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാൻ ; ദി നാർക്കോ ഹണ്ട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരുമ്പാവൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിച്ച ജനജാഗരൺ ലഹരി വിരുദ്ധ റാലിയിൽ അണിനിരന്നത് ആയിരങ്ങൾ. ഓപ്പറേൻ തൂഫാൻ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് സംഘടിപ്പിച്ച തൂഫാൻ ജാഗരൺ ഉദ്ഘാടനം ചെയ്യുന്നതിനായാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിലെത്തിയത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പെരുമ്പാവൂർ ബോയ്‌സ് സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ സംസ്ഥാന ഡി.ജി.പി ഉൾപ്പെടെ ജനപ്രതിനിധികൾ, സ്‌കൂൾ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, വ്യാപാര സംഘടനകൾ അടക്കം ആയിരങ്ങളാണ് അണിനിരന്നത്. റാലിക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബഹുജന റാലി മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ സമാപിച്ചു. ആഭ്യന്തര മന്ത്രി ‘തൂഫാൻ’ പതാക ഉയർത്തി. ലഹരിവിരുദ്ധ സന്ദേശമുയർത്തി തൂഫാൻ ബലൂണുകൾ ആകാശത്തേക്ക് പറത്തിവിട്ടു. ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  വ്യാപാര-വ്യവസായ മേഖലയിലെ പ്രതിനിധികളുമായി മുഖാമുഖം സംഘടിപ്പിച്ചു. തരസംസ്ഥാന സ്വദേശികൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന പെരുമ്പാവൂരിൽ രമേശ് ചെന്നിത്തല നയിച്ച പടുകൂറ്റൻ റാലി അക്ഷരാർത്ഥത്തിൽ പെരുമ്പാവൂർ നഗരത്തെ നിശ്ചലമാക്കി. നഗരത്തിലൂടെ കടന്ന് പോകേണ്ട വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി പൊലീസ് നേരത്തെ തന്നെ വേണ്ട ഒരുക്കങ്ങൾ തന്നെ തയ്യാറാക്കിയിരുന്നു. റാലിയിലെ ജനപങ്കാളിത്തം സംസ്ഥാനത്ത് തൂഫാൻ അനിവര്യമാണ് എന്നതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തുറന്ന ജീപ്പിൽ ആഭ്യന്തര മന്ത്രി റോഡിന് ഇരുവശവും നിന്നവരെ അഭിവാദ്യം ചെയ്ത് കടന്ന് പോയി. നൂറുകണക്കിന് ആളുകളാണ് ജനജാഗരൺ റാലി കാണുന്നതിന് മാത്രമായി പെരുമ്പാവൂരിൽ എത്തിച്ചേർന്നത്. കനത്ത മഴയിലും ആരും പിരിഞ്ഞ് പോകാതെ ആഭ്യന്തര മന്ത്രിക്കും തൂഫാനും പിന്തുണയേകി റാലിയും സമ്മേളനവും കഴിയുന്നത് വരെ പങ്കാളികളായി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top