പെരുമ്പാവൂർ: രാജ്യത്ത് വർദ്ധിച്ചുവരുന്ന എൽ.പി.ജി ക്ഷാമത്തിലും അനിയന്ത്രിതമായ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറിയ ധർണ്ണ സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാധാരണക്കാരുടെ അടുക്കള ബജറ്റ് തകർക്കുന്ന രീതിയിലുള്ള വിലക്കയറ്റത്തെ ചെറുക്കണമെന്നും ഗ്യാസ് വിതരണത്തിലെ കൃത്രിമ ക്ഷാമം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ധർണ്ണയിൽ സി.എം. അബ്ദുൾ കരിം, കെ.പി. ബാബു, രാജേഷ് കാവുങ്ങൽ, സുഷമ വിജയൻ, പി.എം. സലിം, എം.ഐ. ബീരാസ്, കെ.പി. റെജിമോൻ, ഏലിയാസ് മാത്യു, നിഖിൽ ബാബു, സുജു ജോണി, ആർ. അനീഷ്, രമേശ് ചന്ദ്, സി.വി. ശശി, ടി.ജി. വിമൽ കുമാർ, ഹാഷിം പെരുമ്പാവൂർ, റെജി കുമാർ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ അണിനിരന്നു.
What do you feel about this post?

Like

Love

Happy

Haha

Sad











