പെരുമ്പാവൂർ: അക്ഷരങ്ങളുടെ ലോകത്ത് അത്ഭുതം വിടർത്തി ഒരു കുഞ്ഞുപ്രതിഭ കൂടി സാഹിത്യവഴിയിലേക്ക് قدمവെയ്ക്കുന്നു. പഠനമുറിയിലെ അറിവുകളെ ഭാവനയുടെ വാനമ്പാടിയാക്കി മാറ്റി ഇംഗ്ലീഷ് നോവൽ രചിച്ചിരിക്കുകയാണ് തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിദേവ് ആർ. ആദിദേവിന്റെ ‘ദി ലാസ്റ്റ് റൺവേ’ (The Last Runway) എന്ന നോവലിന്റെ ഒന്നാം ഭാഗം നാളെ വായനക്കാരിലേക്ക് എത്തും. എറണാകുളം ആസ്ഥാനമായ ‘റൈറ്റേഴ്സ് ഹണ്ട്’ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.സ്കൂൾ മുറ്റത്തുനിന്ന് ഉൾക്കൊണ്ട അറിവുകളും ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള തിരിച്ചറിവുകളുമാണ് ആദിദേവിനെ ഈ രചനയിലേക്ക് നയിച്ചത്. ‘സാറ’ എന്ന പെൺകുട്ടിയുടെ ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ ജീവിതപോരാട്ടമാണ് മൂന്ന് ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന ഈ നോവലിന്റെ പ്രമേയം. ലോകത്തിന്റെ കണ്ണിൽപ്പെടാതെ പാർശ്വവൽക്കരിക്കപ്പെട്ടു പോകുന്നവരുടെ അതിജീവനവും സ്വപ്നങ്ങളുമാണ് ആദിദേവ് തന്റെ ഇംഗ്ലീഷ് രചനയിലൂടെ വായനക്കാർക്ക് മുന്നിൽ വരച്ചുകാട്ടുന്നത്.നാളെ നടക്കുന്ന പ്രകാശനച്ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി വൈ. സുദർശന് ആദ്യ കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്യും. എറണാകുളം ഡി. ഡി ഇ സുബിൻപോൾ മുഖ്യാതിഥിയാകും .മുൻ ഐ സ് ആർ ഒ ശാസ്ത്രജഞനും തിരക്കഥാകൃത്തുമായ ജോയി എബ്രഹാം, സ്കൂൾ മാനേജർ പി. എ മുഖ്താർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും നോർത്ത് എഴിപ്രം മുള്ളൻ കുന്ന് പുനർജനി വീട്ടിൽ രവിചന്ദ്രൻ സ്മിത രവിചന്ദ്രൻ ദമ്പതികളുടെ മകനാണ് 13 വയസ്സുകാരനായ ആദിദേവ്
സഹോദരൻ: രമിത്ത് ആർ. സഹോദരി: ആർച്ച ആർ. അക്ഷരങ്ങളെ പ്രണയിക്കുന്ന ഈ കൊച്ചു മിടുക്കന്റെ ഭാവനാ വസന്തം മലയാള സാഹിത്യലോകത്തിന് പുതിയൊരു പ്രതീക്ഷയായി മാറുകയാണ്.

![]()
What do you feel about this post?

Like

Love

Happy

Haha

Sad











