താലൂക്ക് ആശുപത്രിയിലെ പോഷകാഹാര വിതരണം നിർത്തലാക്കൽ: എൽഡിഎഫ് കൗൺസിലർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു

പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിൽ കിടപ്പുരോഗികൾക്ക് നൽകിയിരുന്ന സൗജന്യ പോഷകാഹാര വിതരണം നിർത്തലാക്കിയതിനെതിരെ എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. കഴിഞ്ഞ ജൂൺ 5-ന് കൂടിയ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്എംസി) തീരുമാനങ്ങൾ കൗൺസിലിന്റെ അനുമതിയില്ലാതെ ചെയർപേഴ്‌സൺ ഏകപക്ഷീയമായി നടപ്പിലാക്കിയതിനെതിരെയാണ് പ്രതിഷേധം. അടിയന്തര കൗൺസിൽ യോഗം വിളിച്ച് ചേർത്ത് എച്ച്എംസി തീരുമാനങ്ങൾ റദ്ദാക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.തീരുമാനങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി പി ബാബു അറിയിച്ചു. നഗരസഭാ ഓഫീസിന് മുന്നിൽ നടന്ന കൗൺസിലർമാരുടെ പ്രതിഷേധ സമരം സിപിഐഎം ഏരിയ സെക്രട്ടറി അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. വി പി ഖാദർ, പി സി ബാബു, അഡ്വ. രമേഷ് ചന്ദ്, സി വി ശശി, രാജിവൻ എന്നിവർ സംസാരിച്ചു. സിഐടിയു തൊഴിലാളികൾ നഗരസഭാ ഓഫീസിന് മുന്നിലെത്തി സമരക്കാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.അതേസമയം, താലൂക്ക് ആശുപത്രിയിൽ നിർത്തലാക്കിയ പോഷകാഹാര വിതരണം എൽഡിഎഫ് കൗൺസിലർമാരുടെയും എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഞായറാഴ്ച മുതൽ പുനരാരംഭിച്ചു. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top