പെരുമ്പാവൂർ: വനമഹോത്സവത്തോടനുബന്ധിച്ച് തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ആൻഡ് നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനക്ലാസ് സംഘടിപ്പിച്ചു. സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡെപ്യൂട്ടി റേഞ്ച് (എക്സ്റ്റൻഷൻ) ഓഫീസർ പ്രദീപ് ആർ ക്ലാസ് ഉദ്ഘാടനം ചെയ്തു.ഫോറസ്റ്റ് വകുപ്പ് പുതുതായി നടപ്പാക്കുന്ന ‘ചിറകുള്ള കൂട്ടുകാർ’ എന്ന പക്ഷിനിരീക്ഷണ പൈലറ്റ് പദ്ധതി അദ്ദേഹം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഒരു വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 15 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വി എം മിനിമോൾ അധ്യക്ഷത വഹിച്ചു. ഫോറസ്ട്രി നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ കെ എ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി അലിയാമോൾ അലിയാർ, കാവ്യ മനോഹർ, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ എന്നിവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











