കൂവപ്പടി ബ്ലോക്കിൽ 37.13 കോടിയുടെ തൊഴിലുറപ്പ് പദ്ധതികൾ

പെരുമ്പാവൂർ: 2026-27 സാമ്പത്തിക വർഷത്തിൽ കൂവപ്പടി ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 37.13 കോടി രൂപയുടെ പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ അറിയിച്ചു. ഇതിൽ 27.42 കോടി രൂപ കൂലിയിനത്തിലാണ് വകയിരുത്തിയിരിക്കുന്നത്.

പഞ്ചായത്തുകളുടെ ആക്ഷൻ പ്ലാൻ (കോടി രൂപയിൽ):

  • കൂവപ്പടി: 8.36
  • വേങ്ങൂർ: 7.32
  • അശമന്നൂർ: 5.99
  • ഒക്കൽ: 5.69
  • രായമംഗലം: 5.61
  • മുടക്കുഴ: 4.13

പദ്ധതിയിലൂടെ 7,352 കുടുംബങ്ങൾക്കായി 5,40,770 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. 15 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 200 ദിവസത്തെ തൊഴിലും 1,566 കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിലും ഉറപ്പാക്കും. ബ്ലോക്ക് പരിധിയിലെ 279 അതിദാരിദ്ര്യ കുടുംബങ്ങൾക്ക് തൊഴിൽ കാർഡ് നൽകി സാമ്പത്തിക ഭദ്രത ഉറപ്പാക്കും. കിണർ റീചാർജ്, മഴവെള്ള സംഭരണി, കുളം നവീകരണം, പച്ചത്തുരുത്ത്, ഗ്രാമീണ ചന്ത, ഹാപ്പിനസ് പാർക്ക് തുടങ്ങി വിപുലമായ പ്രവൃത്തികൾ മിഷൻ മോഡ് ആക്ഷൻ പ്ലാനിലുണ്ട്.

2025-26 വർഷത്തിൽ നാളിതുവരെ 14.86 കോടി രൂപ ചെലവഴിച്ചു. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം തേടിയുള്ള തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്, ഡിജിറ്റൽ സംവിധാനങ്ങളിലെ നൂതന രീതികൾ, സ്ഥലലഭ്യത കുറവ് എന്നിവ വെല്ലുവിളിയാകുന്നുണ്ടെങ്കിലും പട്ടികവർഗ്ഗ മേഖലയിലുൾപ്പെടെ മികച്ച മുന്നേറ്റം നടത്താൻ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top