ചെട്ടി നടദേവിക്ഷേത്രത്തിലെ മണ്ഡല മഹോത്സവം20 മുതൽ 27 വരെ

പെരുമ്പാവൂർ :എസ്.എൻ ഡി.പി. യോഗം 865 -ാംനമ്പർ കോടനാട് ശാഖയുടെ കീഴിലുള്ളചെട്ടിനട ദേവി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം20 മുതൽ 27 വരെ വിവിധ പരിപാടി കളോടെ നടക്കും. എല്ലാ ദിവസവും പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടിആരംഭിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എം എസ്.ഹരിഹരസുതനും ക്ഷേത്രം മേൽശാന്തി ബൈജുവിൻ്റെയും മുഖ്യകാർമ്മികത്വം വഹിക്കും. 20-ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം, വൈകിട്ട് 7 മണിക്ക് തൃക്കൊടിയേറ്റ് തുടർന്നു നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പ്രീതി പ്രകാശ് നിർവഹിക്കും.

രാത്രി 8.30 ന് ഭക്തിഗാനസുധ, 9 മണിക്ക് കൈകൊട്ടിക്കളി, 21-ന് രാവിലെ 10 മണിക്ക് പൊങ്കാല സമർപ്പണം. വൈകിട്ട് 7.30 -ന് നടക്കുന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേദീസ് കമ്മറ്റി ചെയർമാൻ കെ.കർണൻ ഉദ്ഘാടനം ചെയ്യും. രാത്രി 8.45-ന് ഉണർവ് 2025, 9 മണിക്ക് നൃത്തസന്ധ്യ, 22ന് വൈകിട്ട് 3.30 ന് അയ്യപ് സ്വാമിക്കു തില ദീപ നീരാഞ്ജനസമർപ്പണം രാത്രി 9-30-ന് പാലാ ക മ്മ്യൂണിക്കേഷൻസിൻ്റെ ഗാനമേള , 23 -ന് രാവിലെ 9.30-ന് സുബ്രഹ്മണ്യസ്വാമിക്ക് നവകലശാഭിഷേകം, വൈകിട്ട് 6.30 ന് കളമെഴുത്തും പാട്ടു ഭഗവതിക്കരൂപക്കളം എന്നിവക്ക് ഷാബു ഷാജി മുഖ്യകാർമ്മികത്വം വഹിക്കും.

രാത്രി 8 ന് പ്രസാദ ഊട്ട്, 25-ന് വൈകിട്ട് 3 ന് കാഴ്ച ശ്രീബലി, തുടർന്ന് ചെട്ടി നട പൂരം രാത്രി 8-30 -ന് പള്ളിവേട്ട, 27-ന് ഉച്ചക്ക് 2-ന് ആറാട്ട് , വൈകിട്ട് 3 – ന് ആറാട്ട് തിരിച്ച് എഴുന്നള്ളിക്കൽ, തുടർന്ന് പൂരം, കൊടിയിറക്കൽ, രാത്രി ആറാട്ട് സദ്യ, എന്നിവയാണ് പ്രധാന പരിപാടികൾ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top