പെരുമ്പാവൂര്‍: മുന്‍മന്ത്രി ആന്റണി രാജു ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എന്‍.ടി. കുര്യാച്ചന് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു. രായമംഗലം പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. ദീര്‍ഘകാലം കോണ്‍ഗ്രസ് അംഗമായിരുന്ന കുര്യാച്ചന് 1995 ല്‍ രായമംഗലം പഞ്ചായത്തംഗമായിരുന്നു. 2015 -ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കൂടുതല്‍ ജനകീയ അടിത്തറയുളള പാര്‍ട്ടിയെന്ന നിലയിലാണ് സിപിഐയില്‍ ചേര്‍ന്നതെന്നും ജനാധിപത്യ കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകര്‍ ഭൂരിപക്ഷവും തനിക്കൊപ്പം സിപിഐയിലേയ്ക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
What do you feel about this post?

Like

Love

Happy

Haha

Sad











