പെരുമ്പാവൂർ: എട്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24) എന്നിവരെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഒക്കൽ നമ്പിള്ളി ജംഗ്ഷനിലുള്ള മൂന്നുനില കെട്ടിടത്തിലെ മുറിയിൽ നിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്.
ഒഡീഷയിൽനിന്ന് ട്രെയിനിൽ ആലുവയിൽ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ എത്തിയത്. ഒക്കലിലുള്ള മുറിയിലെത്തി കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. ഒഡീഷയിൽനിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്ക്ക് വില്പന നടത്തി മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്.ഐമാരായ പി.എം. റാസിഖ്, ജോസി എം. ജോൺസൺ, വിനിൽബാബു, വിഷ്ണു, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം.കെ. നിഷാദ്, സിബിൻ സണ്ണി, കെ.ആർ. ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
What do you feel about this post?

Like

Love

Happy

Haha

Sad











